ശമ്പളം മാറ്റിവെയ്ക്കല്‍ പോലെയുള്ള നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ല: സുപ്രീംകോടതി

ദില്ലി: ശമ്പളം മാറ്റിവെയ്ക്കല്‍ പോലെയുള്ള നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. പൊലീസുകാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം.

ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏകരൂപത്തില്‍ ഒരു നയം നിലവില്‍ ഇല്ല. ചില സംസ്ഥാനങ്ങള്‍ ശമ്പളം പിടിക്കുന്നു ചിലര്‍ ശമ്പളം പിടിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ എങ്ങനെയാണ് കോടതിക്ക് സംസ്ഥാനങ്ങളെ നിര്‍ദേശിക്കാന്‍ സാധിക്കുകയെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

വിഷയം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസ്‌കാരുടെ ശമ്പളം കട്ട് ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരുന്നു.

ഇത് ചോദ്യം ചെയ്ത് ഭാനുപ്രതാപ് ഗാഡ്‌ഗെ എന്ന മുന്‍ പൊലീസ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി സുപ്രീംകോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News