ലോക്ക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി ഒരു വൈദികന്‍; സേവനം സ്വന്തം ആംബുലന്‍സില്‍

കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി സ്വന്തം ആംബുലന്‍സുമായി സേവനം നടത്തുകയാണ് ഒരു വൈദികന്‍. കണ്ണൂര്‍ ചെമ്പേരിയിലെ ഫാദര്‍ ജോമോന്‍ ചെമ്പകശ്ശേരിയാണ് മലയോരത്തെ രോഗികള്‍ക്ക് ആശ്രയമാകുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആയി രോഗികളെയും കൊണ്ട് പോകുന്നതും ഈ വൈദികന്‍ തന്നെ.

മലയോര മേഖലയിലെ നിരാലംബരായ രോഗികള്‍ക്ക് വേണ്ടി ആംബുലന്‍സുമായി കുതിക്കാന്‍ വിളിപ്പുറത്തുണ്ട് ഫാദര്‍ ജോമോന്‍ ചെമ്പകശ്ശേരി.ലോക്ക് ഡൗണ്‍ കാലത്ത് രോഗികള്‍ വാഹനം കിട്ടാതെ കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് ഈ വൈദികന്‍ സ്വന്തം കുടുംബ വകയായുള്ള ആംബുലന്‍സ് ചെമ്പേരിയില്‍ എത്തിച്ചത്.

കുടിയാന്മല പോലീസും ഇരുവേശ്ശി ഗ്രാമ പഞ്ചായത്തും വൈസ് മെന്‍സ് ക്ലബ്ബിന്റെ സഹായത്തോടെ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആംബുലന്‍സ് വിട്ടു നല്‍കിയത്. ആംബുലന്‍സിന്റെ വളയം പിടിക്കുന്നതും വൈദികന്‍ തന്നെ.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ആംബുലസ് സര്‍വീസ് നടത്തുന്നത്. ആശുപത്രിയില്‍ പോയി വന്നതിന് ശേഷം ആംബുലന്‍സ് അണുവിമുക്തമാക്കും. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റ് മാനേജരാണ് ഫാദര്‍ ജോമോന്‍ ചെമ്പകശ്ശേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News