കൊറോണ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടിക്കൊള്ള; ഇന്ധനവില കുത്തനെ കൂട്ടി

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതാദ്യമായാണ് ഇത്ര വലിയ വര്‍ധനവ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന് നില്‍ക്കുമ്പോഴാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത. പെട്രോളിനും ഡീസലിനും റോഡ് സെസ് 8 രൂപ, പെട്രോളിന് സ്‌പെഷ്യല്‍ അഡിഷണല്‍ ഡ്യൂട്ടി ഓണ്‍ എക്സൈസ് 2 രൂപ, ഡീസലിന് സ്‌പെഷ്യല്‍ അഡിഷണല്‍ ഡ്യൂട്ടി ഓണ്‍ എക്സൈസ് 5 രൂപ എന്നിങ്ങനെയാണ് വര്‍ധനവ്.

അതേസമയം, വിപണിയില്‍ ഇന്ധന വിലക്ക് മാറ്റമുണ്ടാവില്ലെന്നാണ് കേന്ദ്ര വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News