മക്കള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാനായി കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതാപിതാക്കള്‍

മക്കളുടെ രണ്ടാം പിറന്നാളിനു സമ്മാനം വാങ്ങാന്‍ കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതാപിതാക്കള്‍ മാതൃകയായി.

ദക്ഷിണയുടേയും വിഷ്ണുവിന്‍റെയും പിറാന്നാളിന് സമ്മാനം വാങ്ങാന്‍ കരുതിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ മുഖ്യമന്ത്രിക്കുവേണ്ടി തുക ഏറ്റുവാങ്ങി.

മക്കളുടെ പിറന്നാള്‍ ഷിബുലാലും വിദ്യയും ആഘോഷിക്കുന്നതിങ്ങിനെയാണ്. മക്കളായ ദക്ഷിണയ്ക്കും വിഷ്ണുവിനും സമ്മാനം നല്‍കാന്‍ വര്‍ഷങ്ങളായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ് ഇവര്‍‍.

മക്കള്‍ക്ക് സ്വര്‍ണാഭരണം സമ്മാനമായി നല്‍കണമെന്നാണ് ഇരുവരും ആദ്യം കരുതിയിരുന്നത്. എന്നാല്‍ ലോകമാകെ ഒരു മഹാ വ്യാധിക്കെതിരെ പോരാടുമ്പോള്‍ അതിലും പ്രധാനപ്പെട്ട ചിലതുണ്ടല്ലോ.

ഇരുപത്തയ്യായിരത്തോളം രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുക ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News