എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷ; ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

എസ്എസ്എൽസി- ഹയർ സെക്കണ്ടറി പരീക്ഷാ തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

ലോക്ഡൗണിന് ശേഷം മെയ് അവസാന വാരം പരീക്ഷ നടത്താനാണ് ആലോചന. ഇതുവരെ നടത്തിയ പരീക്ഷകളുടെ മൂല്യനിർണയം സാധ്യമായ ജില്ലകളിൽ ലോക് ഡൗൺ കഴിയുന്നതിന് മുൻപ് ആരംഭിക്കാൻ സാധിക്കുമോ എന്നതും പരിശോധിക്കും.

ഇല്ലെങ്കിൽ പരീക്ഷ പൂർത്തിയായി അടുത്ത ദിവസം മുതൽ മൂല്യനിർണയം ആരംഭിക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here