ഷാര്‍ജ അൽ നഹ്ദയിൽ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ അഗ്നിബാധ

ഷാര്‍ജ അൽ നഹ്ദയിൽ ബഹുനില റസിഡൻഷ്യൽ കെട്ടിടത്തിൽ വൻ അഗ്നിബാധ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റിനടുത്തെ, പാർക്കിങ് കൂടാതെ 48 നിലകളുള്ള അബ്കോ ടവറിൽ തീ പിടിത്തമുണ്ടായത്.

താഴത്തെ നിലകളിൽ ഒന്നിൽനിന്ന് ആരംഭിച്ച തീ മുകളിലേയ്ക്ക് പടർന്നതായാണ് പ്രാഥമിക വിവരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണിത്. സിവിൽ ഡിഫൻസും അഗ്നിശമന സേനാ വിഭാഗങ്ങളും കുതിച്ചെത്തി കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ച ശേഷം തീ അണച്ചു .

തൊട്ടടുത്ത കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങൾ കത്തിച്ചാമ്പലായതായി.പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെയുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് അബ്കോ ടവർ. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News