രാജ്യത്ത് കൊവിഡ് ബാധിതർ കൂടുന്നു; രോഗികളുടെ എണ്ണം അന്‍പതിനായിരത്തോട് അടുക്കുന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. രോ​ഗികള്‍ 49,400 കടന്നു. മരണം 1690 ലേറെയായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് രോ​ഗവ്യാപനം തീവ്രം.

ഗുജറാത്തിൽ രോ​ഗികള്‍ ആറായിരം കടന്നു. ചൊവ്വാഴ്ച 441 പുതിയ രോ​ഗികള്‍. 49 പേർകൂടി മരിച്ചു. തമിഴ്‌നാട്ടിൽ 508 പുതിയ രോ​ഗികള്‍ ഉൾപ്പെടെ നാലായിരം കഴിഞ്ഞു. ഡൽഹിയിൽ 5000. മധ്യപ്രദേശിൽ 11 പേരും ബംഗാളിൽ ഏഴുപേരും രാജസ്ഥാനിൽ അഞ്ചു പേരും മരിച്ചു.

● മെയ് ഏഴിന് മദ്യശാലകൾ തുറക്കാനുള്ള തീരുമാനം തമിഴ്‌നാട് പിൻവലിച്ചു.
● നിയമമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന് കോവിഡ്. ശാസ്ത്രിഭവൻ ഭാഗികമായി അടച്ചു.
● തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റ് മെയ് 10 വരെ അടച്ചു. 65 ഏക്കറിലുള്ള മാർക്കറ്റില്‍നിന്ന്‌ രോ​ഗം കിട്ടിയത് 320 പേര്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News