കോടതി അലക്ഷ്യം; മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക്
തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. ജഡ്‌ജ്മാർക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് തടവ്.

അഭിഭാഷകരായ വിജയ് കുർല, റാഷീദ് ഖാൻ പത്താൻ,നിലേഷ് ഓജ എന്നിവർക്കാണ് തടവ്. മഹാരാഷ്ട്ര ഇന്ത്യൻ ബാർ അസോസിയേഷൻ, നാഷണൽ ഹ്യുമൻ റൈറ്റ്‌സ് കൗണ്സിൽ, ഇന്ത്യൻ ബാർ അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളാണ് ഇവർ.

3 മാസത്തെ തടവ് ശിക്ഷയാണ് ജസ്റ്റിസ് ദീപക് ഗുപ്‌ത അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ഇവരുടെ കുറ്റം വെറുതെ വിട്ടയക്കാൻ സാധിക്കുന്ന ഒന്നല്ല. ക്രിമിനൽ കോടതി അലക്ഷ്യമാണ്. കോവിഡ് കാലത്തിന് ശേഷം ശിക്ഷ പ്രാബല്യത്തിൽ വരും. 16 ആഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി സെക്രട്ടറി ജനറലിന് മുന്നിൽ കീഴടങ്ങണം.

2000 രൂപ പിഴ ഒടുക്കണമെന്നും വിധിയിൽ കോടതി വ്യക്തമാക്കി. മലയാളി അഭിഭാഷകന്‍ മാത്യുസ് നെടുമ്പാറയ്ക്ക് എതിരായ സുപ്രീംകോടതി നടപടിയുടെ ബന്ധപ്പെട്ട് ജസ്റ്റിസ്മാരായ രോഹിങ്ടൺ നരിമാൻ, വിനീത് ശരൺ എന്നിവർക്കെതിരെ മൂവരും കത്തെഴുതിയിരുന്നു. ഈ സംഭവത്തിലാണ് ഇവരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News