തീരത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചില്ല; കപ്പലുകളിലൂടെ പ്രവാസികളുടെ മടങ്ങി വരവ് വൈകും; തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം

ദില്ലി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും.

തയ്യാറെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. ഇതോടെ ദുബായി തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത് കിടക്കുകയാണെന്നും യുഎഇ അനുമതി വൈകുമെന്ന് അറിയിപ്പ് ലഭിച്ചതായും നാവികസേന അധികൃതര്‍ അറിയിച്ചു.

അനുമതിക്കായി കാത്തിരിക്കാന്‍ വിദേശകാര്യമന്ത്രാലയം നാവികസേന കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി.

നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് യുഎഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ടത്. സമുദ്രസേതു എന്നാണ് ദൗത്യത്തിന് നാവികസേന നല്‍കിയിരിക്കുന്ന പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News