
ലോക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഓണലൈന്‍ ബിനാലെ എന്ന പുത്തന്‍ ആശയം നടപ്പാക്കുന്നത്. നൂറിനടുത്ത് കോളേജുകളില്‍ നിന്നായി മുന്നൂറില്‍ അധികം വിദ്യാര്‍ത്ഥികളാണ് ബിനാലെയുടെ ഭാഗമാകുന്നത്.
മറ്റ് ബിനാലെകള്‍ക്ക് സമാനമായി സര്‍ഗ്ഗ സൃഷ്ടികളുടെ പ്രദര്ശനങ്ങളാണ് ഓണ്‍ലൈന്‍ ബിനാലെയിലും നടക്കുന്നത്. പൂര്ണ്ണമായും വിദ്യാര്‍ത്ഥികളുടെ ഇടപെടലിലൂടെയാണ് സംഘാടനം. കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ മുപ്പതോളം പേരാണ് ഓണലൈന്‍ ബിനാലേയ്ക്ക് വേണ്ടി സ്വന്തം വീടുകളില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്നത്. ബിനാലേയ്ക്ക് വേണ്ടിയുള്ള ഡെലിഗേറ്റ് രേജിസ്‌ട്രേഷന്‍ രണ്ടാഴ്ച് മുമ്പേ തുടങ്ങിയിരുന്നു. കൃത്യമായ ക്രമീകരണങ്ങളോടെയാണ് ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫി, ക്രാഫ്റ്റ് വര്‍ക്കുകള്‍, രചനകള്‍, ഷോര്‍ട് ഫിലിമുകള്‍, പെയിന്റിങ്, ഡിജിറ്റല്‍ ആര്‍ട്ടുകള്‍ എന്നിവയെല്ലാം ബിനാലെയില്‍ ഉണ്ട്. എല്ലാത്തിനും ഓരോ ടീമുകള്‍ രൂപീകരിച്ച് ചുമതലകള്‍ വിഭജിച്ചു നല്‍കിയിരിക്കുകയാണ് യൂണിറ്റ് കമ്മറ്റി. ഇന്‍സ്റ്റാഗ്രാമില്‍ നടക്കുന്ന ബിനാലേയ്ക്ക് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ രംഗങ്ങളിലെ പ്രമുഖരും പരിപാടിയുടെ ഭാഗമായി ഓണ്‍ലൈനിലൂടെ ബിനാലെയില്‍ എത്തുന്നു.
എല്ലാ ദിവസവും രാത്രി ഇന്‍സ്റ്റാഗ്രാം ലൈവില്‍ സംഗീതപരിപാടിയും ബിനാലെയുടെ ഭാഗമായി നടക്കുന്നുണ്ട്. എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസാണ് ബിനാലെ ഉദ്ഘാടനം ചെയ്തത്. ഓണ്‍ലൈന്‍ ബിനാലെ എന്ന നൂതന ആശയത്തിലൂടെ അരുവിത്തുറ കോളേജിലെ എസ് എഫ് ഐ ചരിത്രത്തിന്റെ ഭാഗം കൂടിയാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here