15,000 മുതല്‍ ഒരു ലക്ഷം വരെ; പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

ദില്ലി: വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചു.

അബുദാബി, ദുബായി എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍നിന്ന് കൊച്ചിയില്‍ എത്താന്‍ 16,000 രൂപയാണ്.

യു.എസില്‍നിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപയാണ് ചാര്‍ജ്. ലണ്ടനില്‍ നിന്ന് 50,000 രൂപ നല്‍കണം.

ബംഗ്ലദേശിലെ ധാക്കയില്‍ നിന്ന് എത്താന്‍ 12,000 രൂപയും. എയര്‍ ഇന്ത്യ മാത്രമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്നത്.

വിമാന ടിക്കറ്റ് നിരക്കുകള്‍ ചുവടെ:

  • അബുദാബി-കൊച്ചി: 15,000
  • ദുബായി-കൊച്ചി: 15,000
  • ദോഹ-കൊച്ചി: 16,000
  • ബഹ്റിന്‍-കൊച്ചി: 17,000
  • മസ്‌കറ്റ്-കൊച്ചി: 14,000
  • ദോഹ-തിരുവനന്തപുരം: 17,000
  • ക്വാലാലംപൂര്‍-കൊച്ചി: 15,000
  • ബഹ്റിന്‍-കോഴിക്കോട്: 16,000
  • കുവൈറ്റ്-കോഴിക്കോട്: 19,000
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News