കൊവിഡ് ചികിത്സയില്‍ കഴിയുന്ന 53 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം

ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗിയെ ഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. മെയ് 1 നാണ് മുംബൈ വൊക്കാര്‍ഡ് ആശുപത്രിയിലെ ഐസിയുവില്‍ കൊവിഡ് ബാധിതനായ 53 കാരനെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

നവിമുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ 33 കാരനായ ഡോക്ടര്‍ ജോലിക്ക് ചേര്‍ന്ന ആദ്യ ദിവസം തന്നെയാണ് കൊവിഡ് ബാധിതനെ ആക്രമിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയുടെ അടുത്ത് നഴ്‌സുമാര്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

രോഗി പീഡനം ചെറുക്കുകയും തുടര്‍ന്ന് പീഡനശ്രമം മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞയുടന്‍ ആശുപത്രി മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയും ഡോക്ടറെ പിരിച്ചുവിടുകയും ചെയ്തു.

എന്നാല്‍ രോഗിയുമായി അടുത്തിടപഴകിയതിനാല്‍ കൊവിഡ് ബാധിതനാവാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ക്കെതിരെ മുംബൈ അഗ്രിപാട പൊലീസ് പ്രകൃതിവിരുദ്ധ പീഡനം, രോഗവ്യാപനത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മുംബൈ താനെയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇയാളുടെ താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News