മാലി ദ്വീപില്‍ നിന്നും വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും; എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക്

മാലി ദ്വീപില്‍ നിന്നും മടക്കി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കും.

നാവിക സേനയുടെ രണ്ട് കപ്പലുകള്‍ മാലി ദ്വീപിലെത്തി. വിസാ കാലാവധി കഴിഞ്ഞവര്‍ മാലി സര്‍ക്കാരിന്റ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കമീഷണന്‍ നിര്‍ദേശം നല്‍കി. എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക് പുറപ്പെടും.

ദക്ഷിണ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍.എസ് മഗര്‍,പശ്ചിമ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍.എസ് ജല്വാശ എന്നീ രണ്ട് പടകപ്പലുകള്‍ മാലി ദ്വീപിലെത്തിയതായി സേനാ വക്താവ് അറിയിച്ചു.

ഏകദേശം ആയിരം പേരെ സാമൂഹ്യ അകലം പാലിച്ച് കൊണ്ട് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷല്‍ സമുദ്ര സേതു എന്ന് പുനര്‍നാമകരണം ചെയ്ത ഒഴിപ്പിക്കല്‍ നടപടികള്‍ മാലി ദീപില്‍ അന്തിമ ഘട്ടത്തിലെത്തിയതായി വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു.

വിസാ കാലാവധി കഴിഞ്ഞവര്‍,ജോലി നഷ്മായവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇതില്‍ വിസാ കാലവധി കഴിഞ്ഞവരോട് മാലിദ്വീപിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കമീഷന്‍ നിര്‍ദേശം നല്‍കി. യാത്രക്കാരുടെ ലിസ്റ്റ് വൈകുന്നേരം ആറ് മണിയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് മാലിദീപിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അറിയിച്ചു.

ദ്വീപില്‍ നിന്നും കൊച്ചിയിലേയ്ക്ക് കടല്‍ മാര്‍ഗം 900 കിലോമീറ്റര്‍ സഞ്ചരിക്കണം. ഏകദേശം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ഇതിനായി വേണ്ടി വരും. എട്ടാം തിയതി ആദ്യ കപ്പല്‍ പുറപ്പെടും. ഞായറാഴ്ച്ചയോടെ കപ്പലുകള്‍ കൊച്ചിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News