കെസി ജോസഫിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഒരു ഇടപെടലും നടത്താത്ത കെസി ജോസഫ് എംഎല്‍എക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം.

ശ്രീകണ്ഠപുരം ചെമ്പേരി ചെളിമ്പറമ്പിലെ കുന്നേല്‍ മാര്‍ട്ടിന്റെ വീടാണ് ഒരു സംഘം എറിഞ്ഞ് തകര്‍ത്തത്. ചൊവാഴ്ച രാത്രി 10.30നാണ് ആക്രമണം.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ‘പ്രതിപക്ഷ നേതാവിനോട് ചോദിക്കാം’ എന്ന പരിപാടിയില്‍ ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിനെ മണ്ഡലത്തില്‍ കാണാനെ ഇല്ല എന്ന് മാര്‍ട്ടിന്‍ പരാതി പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വലിയ ഭീഷണിയാണ് മാര്‍ട്ടിന് നേരെ ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണവും.

ആക്രമണത്തില്‍ വീടിന്റെ രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബഹളം കേട്ട് കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമി സംഘം വന്ന വാഹനത്തില്‍ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel