പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്നുള്ള നാളെത്തെ വിമാനം റദ്ദാക്കി; കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം.

ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കിയെന്നും സര്‍വ്വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും പുറപ്പെടുക.

സമയക്രമത്തില്‍ മാറ്റം വന്നതോടെ, നാളെ മൂന്ന് വിമാനങ്ങളാവും കേരളത്തിലേക്ക് എത്തുക. ഇതില്‍ അബുദാബിയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയിലേക്ക് വരുന്നത്. മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്. ഓരോ വിമാനങ്ങളിലും 200 യാത്രക്കാര്‍ വീതമായിരിക്കും നാട്ടിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here