
ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക്, യാത്രയ്ക്ക് മുന്‍പ് കൊവിഡ് പരിശോധന ഇല്ല.
തെര്‍മല്‍ സ്‌ക്രീനിങ് മാത്രം നടത്തുമെന്നും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് യാത്രക്കാര്‍ സ്വയം രേഖപ്പെടുത്തണമെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതലാണ് ആരംഭിക്കുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല.
മടക്കത്തിന് തയാറെടുക്കുന്ന പ്രവാസികള്‍ എംബസികളുമായി സമ്പര്‍ക്കത്തിലിരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
അതേസമയം, ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കിയെന്നും സര്‍വ്വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും പുറപ്പെടുക.
സമയക്രമത്തില്‍ മാറ്റം വന്നതോടെ, നാളെ മൂന്ന് വിമാനങ്ങളാവും കേരളത്തിലേക്ക് എത്തുക. ഇതില്‍ അബുദാബിയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയിലേക്ക് വരുന്നത്.
മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്. ഓരോ വിമാനങ്ങളിലും 200 യാത്രക്കാര്‍ വീതമായിരിക്കും നാട്ടിലെത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here