പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ദോഹയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും നാളെ പുറപ്പെടാനിരുന്ന വിമാനങ്ങളുടെ യാത്രയാണ് മാറ്റിവെച്ചത്.

കൊച്ചിയിലേക്ക് ദോഹയില്‍ നിന്നുള്ള വിമാനം ശനിയാഴ്ച്ചയും റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം വെള്ളിയാഴ്ച്ചയും സര്‍വ്വീസ് നടത്തും. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നമുള്ള വിമാനങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നാളെ നാട്ടിലെത്തും.

കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമായി നാല് വിമാനങ്ങള്‍ നാളെ എത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ദോഹ വിമാനത്തിന്റെ യാത്ര ശനിയാഴ്ച്ചത്തേക്ക് മാറ്റിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിമാനജീവനക്കാരുടെ കോവിഡ് പരിശോധനാഫലം വൈകുന്നതാണ് സമയക്രമം മാറ്റാന്‍ കാരണമെന്നാണ് സൂചന.

വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ പരമാവധി 170 യാത്രക്കാര്‍ മാത്രമെ ഉണ്ടാകൂവെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. നേരത്തെ 200 യാത്രക്കാര്‍ ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.ദോഹ വിമാനത്തിന്റെ യാത്ര മാറ്റിവെച്ചെങ്കിലും അബുദാബിയില്‍ നിന്നുള്ള വിമാനം നാളെ നിശ്ചയിച്ച സമയത്തു തന്നെ പുറപ്പെടും.രാത്രി 9.40നായിരിക്കും വിമാനം നെടുമ്പാശ്ശേരിയിലെത്തുക.

റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിന്റെ സര്‍വ്വീസും മറ്റന്നാളത്തേക്ക് മാറ്റി.എന്നാല്‍ ദുബായില്‍ നിന്നുമുള്ള വിമാനം നാളെ രാത്രി 10.40 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും.

പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം വിമാനത്തില്‍ കയറുന്നതിനു മുന്‍പായി യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റിനു പകരം തെര്‍മ്മല്‍ സ്‌ക്കാനിംഗ് മാത്രമാണ് ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News