1200 മലയാളി വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍; ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

1200 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരാന്‍ ദില്ലി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന സംസ്ഥാനങ്ങളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

723 പേര്‍ ദില്ലിയില്‍, 348 പേര്‍ പഞ്ചാബില്‍, 89 പേര്‍ ഹരിയാനയില്‍, ഹിമാചലില്‍ 17 പേര്‍ ഉണ്ട്. ദില്ലിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലിയിലെത്തി യാത്ര തുടങ്ങാനാകും.

പ്രത്യേക ട്രെയിനിന്റെ തീയതി കിട്ടിയാല്‍ വിദ്യാര്‍ത്ഥികളെ ദില്ലിയില്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുമായും കേന്ദ്രവുമായും ബന്ധപ്പെടുന്നു.

ഇതരസംസ്ഥാനങ്ങങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ 6802 പേരാണ് എത്തിയത്. 2,03,189 പേര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്തു. പാസ്സ് തേടിയത് 69,108 പേരാണ്. 32,878 പാസ്സുകള്‍ വിതരണം ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here