എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ തുടങ്ങാമെന്നും കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നത് താമസിച്ചാല്‍ ജൂണ്‍ ഒന്നുമുതല്‍ പ്രത്യേക പഠനപരിപാടികള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഏഴു പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് അസുഖം ഭേദമായത്.

രോഗം ബാധിച്ച് 30 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ ആറു ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
എട്ടു ജില്ലകള്‍ കൊവിഡ് മുക്തമായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് കൊവിഡ് മുക്ത ജില്ലകള്‍. പുതിയ ഹോട്ട് സ്‌പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News