എട്ടു ജില്ലകള്‍ കൊവിഡ് മുക്തം; 30 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കൊവിഡില്‍ നിന്ന് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് രോഗമുക്തമായത്. ഇന്ന് രോഗം ഭേദമായവരില്‍ ആറ് പേര്‍ കോട്ടയത്ത് ചികിത്സയില്‍ കഴിഞ്ഞവരാണ്. പത്തനംതിട്ടയില്‍ ഒരാള്‍ക്കും രോഗം ഭേദമായി.

ഇനി ചികിത്സയിലുള്ളത് 30 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel