അവശ്യസാധനങ്ങള്‍ ഇനി മുതല്‍ ഗ്രാമങ്ങളിലെ വീടുകളിലേക്കും എത്തും

പത്തനംതിട്ട: നഗരങ്ങളില്‍ മാത്രമല്ല ഇനി മുതല്‍ ഗ്രാമങ്ങളിലെ വീടുകളിലേക്കും ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തും. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാണിജ്യ ശ്യംഖലയായ പാട്രിക്സ് സൊല്യൂഷന്‍സ് ആണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

നഗര കേന്ദ്രീകൃതമായ ഓണ്‍ലൈന്‍ വാണിജ്യവ്യാപാരം പതുക്കെ നാട്ടിന്‍ പുറങ്ങളിലേക്ക് മാറുകയാണ്. ഇനി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ അടക്കം ഞൊടിയിടയില്‍ ഇനി ഗ്രാമങ്ങളിലെ വീടുകളിലേക്കും എത്തും. പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാട്രിക്സ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ഫോണ്‍ വഴിയോ വാട്സാപ്പ് മുഖേനയോ അല്ലെങ്കില്‍ www.patrix.in എന്ന സൈറ്റില്‍ കയറിയോ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. മണിക്കൂറുകള്‍ക്കുള്ളില്‍ അവയെല്ലാം വീട്ടു പടിക്കലെത്തും.

ഹോട്ടലുകള്‍, വസ്ത്രശാലകള്‍, ഇലക്ട്രോണിക്സ് ഷോപ്പുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ 213 ഷോപ്പുകളുമായി പാട്രിക്സ് സൊല്യൂഷന്‍സ് ധാരണയിലാണ്. 3 കിലേമീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ 20 രൂപയും 10 കിലോമീറ്റര്‍ പരിധിയില്‍ 35 രൂപ എന്നിങ്ങനെയുമണ് സര്‍വ്വീസ് ചാര്‍ജായി ഈടാക്കുന്നത്. 10 മാസങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ട സ്വദേശികളായ ഗീവര്‍ഗീസ്, ആല്‍ബിന്‍, ജിത്തു, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് സംരംഭത്തിന് തുടക്കമിട്ടത്.

ദിവസേന 100 ലധികം ഓര്‍ഡറുകളാണ് ഇന്ന് ഇവരെ തേടിയെത്തുന്നത്. വിതരണക്കാരടക്കം 11 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം, ആലപ്പുഴ, തുടങ്ങിയ ജില്ലകളിലെ ഗ്രാമ മേഖലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News