മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ടുവരും; എട്ടാം തിയതി ആദ്യ കപ്പല്‍ കൊച്ചിയിലേയ്ക്ക്

ദില്ലി: മാലി ദ്വീപില്‍ നിന്നും 749 ഇന്ത്യക്കാരെ മടക്കി കൊണ്ട് വരും.യാത്രക്കാരുടെ ലിസ്റ്റിന് മാലീദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അന്തിമ രൂപം നല്‍കി. എട്ടാം തിയതി പടകപ്പലായ ഐ.എന്‍.എസ് ജല്വാശയില്‍ ആദ്യ സംഘം കൊച്ചിയിലേയ്ക്ക് പുറപ്പെടും.

വിസാ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടമായവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് ഹൈക്കമീഷന്‍ തയ്യാറാക്കിയത്.

ഹൈക്കമീഷന്റെ ഔദ്യോഗിക ഫെയ്സ്ബൂക്ക് പേജിലൂടെ യാത്രക്കാരുടെ ലിസ്റ്റ് പുറത്ത് വിട്ടു. പശ്ചിമ നാവിക കമാന്റിന് കീഴിലുള്ള ഐ.എന്‍.എസ് ജല്വാശയിലാണ് ആദ്യഘട്ട സംഘത്തെ കൊച്ചിയിലെത്തിക്കുക.

ദക്ഷിണ നാവിക കമ്മാണ്ടിന് കീഴിലുള്ള ഐ.എന്‍.എസ് മഗറും മാലിദ്വീപിലെത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ സമുദ്ര സേതു എന്ന് നാമകരണം ചെയ്ത ഒഴിപ്പിക്കല്‍ നടപടികള്‍ എട്ടാം തിയതി ആരംഭിക്കും.

ദ്വീപില്‍ നിന്നും കൊച്ചിയിലേയ്ക്ക് കടല്‍ മാര്‍ഗം 900 കിലോമീറ്റര്‍ സഞ്ചരിക്കണം. ഏകദേശം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ഇതിനായി വേണ്ടി വരും. ഞായറാഴ്ച്ചയോടെ കപ്പലുകള്‍ കൊച്ചിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News