മഹാരാഷ്ട്രയിലെ കൊവിഡ് -19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം ഗുരുതരാവസ്ഥയിലാണെന്നും ഖ്യമന്ത്രിയുമായിഉടനെ കൂടിക്കാഴ്ച്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ പറഞ്ഞു. മൊത്തം 15,525 കോവിഡ് -19 കേസുകളുള്ള രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനമായ മഹാരാഷ്ട്രയിലെ സ്ഥിതി ഇപ്പോൾ ആശങ്കാജനകമാണെന്നാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പങ്കു വച്ചത്.

സംസ്ഥാനത്ത് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും കൂടിയാണ് താൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ 2,819 പേർ രോഗം ഭേദമാവുകയോ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയോ ചെയ്തപ്പോൾ 617 രോഗികളാണ് മരണത്തിന് കീഴടങ്ങിയത്.

മുംബൈ, പൂനെ, താനെ എന്നിവയാണ് മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട പ്രദേശങ്ങൾ. മുംബൈയിൽ ഇതുവരെ പതിനായിരത്തോളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

പൂനെയിൽ രണ്ടായിരത്തിലധികം കോവിഡ് -19 കേസുകളും 1,404 പേർ താനെയിൽ രോഗബാധിതരുമാണ്. താനെയിലെ ഡോംബിവ്‌ലി കല്യാൺ മേഖലയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്താകമാനം കൊറോണ വൈറസ് കേസുകളുടെ എണ്ണം 49,000 കടന്നിട്ടുണ്ട്. ഇന്ത്യയിലുടനീളം 49,391 പേർക്ക് രോഗം ബാധിച്ചു. ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 33,514 കൊറോണ വൈറസ് കേസുകളാണ് സജീവമായി രേഖപ്പെടുത്തിയിരിക്കുന്നത്.

14,182 രോഗികളെ സുഖപ്പെടുത്തുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തപ്പോൾ 1,694 പേർ മാരകമായ പകർച്ചവ്യാധി മൂലം മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News