പ്രവാസികളെ തിരികെ എത്തിക്കാൻ ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന്ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ആണ് ഹർജി നൽകിയത്.
മെയ് 5 ലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം നാട്ടിലെത്താനുള്ള യാത്രാ ചെലവ് പ്രവാസികൾ തന്നെ വഹിക്കണം. ഇത് ഉചിതമല്ലെന്ന് കാണിച്ചാണ് ഹർജി. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർക്ക് ജോലി അടക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഇവരിൽ നിന്ന് പണം ഈടാക്കുന്നത് അവരിൽ അധിക ഭാരം ഏല്പിക്കുന്നതിന് തുല്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിൽ വിവിധ പ്രശ്ന ബാധിത മേഖലകളിൽ കുടുങ്ങിപ്പോകുന്ന ഇന്ത്യക്കാരെ അടിയന്തരമായി ഇത്തരം സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കാനായി 2009ലാണ് ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് തയ്യാറാക്കിയത്.
Get real time update about this post categories directly on your device, subscribe now.