മുംബൈയിലെ സർക്കാർ ആശുപത്രിയിലെ കാഴ്ചകൾ ഞെട്ടിപ്പിക്കും; കൊവിഡ് രോഗികൾ കിടക്കുന്നത് മൃതദേഹങ്ങൾക്കൊപ്പം!!

മുംബൈയിലെ സയൺ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകൾ. ആശുപത്രിയിൽ മരിച്ചവരുടെ ഇടയിൽ കൊവിഡ് -19 രോഗികൾ ഉറങ്ങുന്നതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് മഹാരാഷ്ട്ര ബിജെപി നിയമസഭാംഗം നിതേഷ് എൻ. റാണെ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ കടുത്ത പ്രതികരണങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. സയൺ ഹോസ്പിറ്റലിലെ കൊവിഡ് -19 ചികിത്സാ വാർഡിൽ നിന്നുള്ള ദൃശ്യങ്ങളിൽ അവിടെ ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ അരികിലായി അര ഡസനോളം മൃതദേഹങ്ങളാണ് കിടക്ക പങ്കിടുന്നത്.

മൃതദേഹങ്ങൾ കറുത്ത പ്ലാസ്റ്റിക് ബാഗുകളിലായി പൊതിഞ്ഞിരിക്കയാണ്. ചില കൊവിഡ് -19 രോഗികൾ തൊട്ടടുത്ത കിടക്കകളിൽ കിടക്കുമ്പോൾ പോലും മൃതദേഹങ്ങൾ തുണികളിട്ട് മൂടിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

എൽ‌ടി‌എം‌ജി ഹോസ്പിറ്റൽ നടത്തുന്നത് ബോംബെ മുനിസിപ്പൽ കോർപ്പറേഷനാണ് (ബി‌എം‌സി). കോവിഡ് രോഗികളെ പരിചരിക്കുന്ന വാർഡ് ആയിട്ട് പോലും ആരോഗ്യ പ്രവർത്തകരല്ലാത്ത നിരവധി ആളുകൾ അവിടെ ചുറ്റിക്കറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

കോവിഡ് -19 രോഗികളുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാനോ സംസ്കരിക്കാനോ പോലും ആളില്ലാത്തതിനാലാണ് കിടക്കകളിൽ തന്നെ പൊതിഞ്ഞു വച്ചിരിക്കുന്നത്. മൃതദേഹങ്ങളുടെ സാന്നിധ്യം ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നതിനാൽ ബന്ധപ്പെട്ട അധികാരികളുമായി വിഷയം ചർച്ച ചെയ്യുമെന്ന് റാണെ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News