വിശാഖ പട്ടണത്ത് വിഷവാതകചോര്‍ച്ച; 5 പേര്‍ മരിച്ചു; 200 ഓളം പേര്‍ ആശുപത്രിയില്‍; 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

വിശാഖ പട്ടണത്ത് വിഷവാതകം ചോര്‍ന്ന് എട്ട് വയസ്സുകാരി ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. 200 ലധികം ആളുകള്‍ ആശുപത്രിയിലാണ്. എല്‍ ജി പോളിമര്‍ കമ്പനിയുടെ പ്‌ളാന്റിലാണ് വാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെെ‌റീന്‍ വാതകമാണ് ചോര്‍ന്നത്. ആയിരത്തോളം പേരെയാണ് വാതക ചോര്ച്ച ഇതിനോടകം ബാധിച്ചിട്ടുള്ളത്.

മനുഷ്യരും മൃഗങ്ങളും വീടുകളിലും തെരുവുകളിലും ബോധരഹിതരായി കിടക്കുകയാണ്. രാവിലെ 3 മണിയോടെയാണ് വാതകചോര്‍ച്ചയുണ്ടായത്. വാതകചോര്‍ച്ച തടയാനാകാഞ്ഞതാണ് വലിയ അപകടത്തിന് വഴി വെച്ചത്. വാതകചോര്ച്ച രാത്രിയോടെയാണ് ഉണ്ടായതെന്നതിനാല്‍
ഗ്രാമവാസികള് പലരും വീടുകളില് ഉറങ്ങിക്കിടക്കുകയായിരുന്നു

ലോക്ഡൗണ്‍ മൂലം അടച്ചിട്ടിരുന്ന ഫാക്ടറി ഇന്നലെയാണ് തുറന്നത്. ഗോപാലപട്ടണത്തെ 3 ഗ്രാമങ്ങളെ വാതകചോര്‍ച്ച ബാധിച്ചു. ഏകദേശം 5 കിലോമീറ്റര്‍ പരിധിയോളം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്നത്.

ഏകദേശം 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ് പൊലീസിപ്പോള്‍. പല സ്ഥലങ്ങളിലും വീടിന്റെ വാതിലുകള് തകര്ത്താണ് ആളുകളെ പുറത്തെത്തിക്കുന്നത്. സമീപ പ്രദേശങ്ങളിലെ ആളുകളോട് വീടിന് പുറത്തിറങ്ങരുത് എന്ന നിര്ദേശം നല്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News