സാമൂഹ്യ അകലം ഉറപ്പാക്കാനായി നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ആലോചിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി

കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാനായി നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ആലോചിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി.

3000 പരീക്ഷ കേന്ദ്രങ്ങൾക്ക് പകരം 6000ത്തോളം പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് ആലോചന. പരീക്ഷ എഴുതുന്നവർ തമ്മിലെ അകലം ഒരു മീറ്റർ എന്നത് രണ്ട് മീറ്റർ ആക്കും. 3000 അധിക പരീക്ഷ കേന്ദ്രങ്ങൾ കണ്ടെത്താൻ ഏജൻസിക്ക് ഒരു മാസം സമയമെടുക്കും.

ജെ ഇ ഇ മെയിൻസ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടിയേക്കും. 150 മുതൽ 200 വരെ അധിക പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കാനാണ് ആലോചന. 600 പരീക്ഷ കേന്ദ്രങ്ങൾ ആയിരുന്നു കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്നത്.

ജൂലൈ 18 മുതൽ 23 വരെ ജെ ഇ ഇ മെയിൻസ് പരീക്ഷയും ജൂലൈ 26ന് നീറ്റ് പരീക്ഷയും നടത്താനാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News