കേന്ദ്രം തീരുവ കൊള്ള നടത്തുമ്പോൾ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി ചെലവിൽ ആയിരക്കണക്കിനു കോടി രൂപ ലാഭം. ഒരു വീപ്പ അസംസ്‌കൃത എണ്ണയിൽനിന്ന് 159 ലിറ്റർ ലഭിക്കും.
വീപ്പയ്‌ക്ക് 32 രൂപ എന്ന നിലയിൽ കണക്കാക്കിയാൽ ലിറ്ററിനു 0.20 ഡോളർ(എകദേശം 14 രൂപ). എണ്ണയിൽ 80 ശതമാനവും പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയ്‌ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ലിറ്ററിനു 14 രൂപയ്‌ക്ക് കിട്ടുന്ന എണ്ണയാണ് രാജ്യത്ത് തീവിലയിൽ വിൽക്കുന്നത്.
പൊതുമേഖല എണ്ണവിപണന കമ്പനികൾ മാത്രമല്ല ഇതിന്റെ നേട്ടം കൊയ്യുന്നത്. റിലയൻസ്, എസ്സാർ, ഷെൽ ഇന്ത്യ എന്നീ സ്വകാര്യകമ്പനികൾക്കും എണ്ണവിലയിലെ ഇടിവ് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കി.
Get real time update about this post categories directly on your device, subscribe now.