വിലക്ക്‌ ലംഘിച്ച്‌ പള്ളിയിൽ പ്രാർത്ഥന നടത്തി; കുന്നംകുളത്ത്‌ ഒമ്പതുപേർ അറസ്‌റ്റിൽ

കുന്നംകുളത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റിലായി. കുന്നംകുളം ആയമുക്ക് ജുമാമസ്‌ജിദിലാണ് പ്രാര്‍ഥന നടത്തിയത്.

ഏഴ് പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ നിസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസെത്തിയെങ്കിലും ഏഴ് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സമീപപ്രദേശത്ത് സമാനമായി ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടക്കുന്നുവെന്ന് പോലീസിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here