ആരോഗ്യ രംഗത്തെ സമഗ്ര വിവരങ്ങള്‍ അറിയാം; കേരള ആരോഗ്യ പോര്‍ട്ടല്‍ ലോഞ്ച്‌ ചെയ്തു

ആരോഗ്യ രംഗത്തെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ പോര്‍ട്ടല്‍ ലോഞ്ച്‌ ചെയ്തു ‍. ആരോഗ്യ രംഗത്തെ പഠനങ്ങളും കോവിഡിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പോര്‍ടലില്‍ ലഭ്യമാകും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആണ് പോര്‍ടല്‍ ഉദ്ഘാടനം ചെയ്തത്.

ആരോഗ്യ രംഗത്തെ വിവരങ്ങള്‍ കൂടുതല്‍ സുതാര്യമായി ലഭിക്കുന്നതിനാണ് കേരള ആരോഗ്യ പോര്‍ടല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്. കോവിഡിനെ സംബന്ധിക്കുന്ന എല്ലാവിവരങ്ങളും ഇതിലൂടെ ലഭ്യമാകും. ആരോദ്യ മേഖലയിലെ വിവിധ പഠനങ്ങളും വെബ് പോര്‍ടലില്‍ പ്രദര്‍ശിപ്പിക്കും. ആരോഗ്യ മന്ത്രിശൈലജ ടീച്ചര്‍ വെബ് പോര്‍ടല്‍ ഉദ്ഘാടനെ ചെയ്തു.

ഗ്രാഫുകള്‍ ഉള്‍പ്പെടുത്തി പെട്ടെന്നു വിവരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാണ് വെബ് പോര്‍ടല്‍ ഒരുക്കിയിരിക്കുന്നത്. പ്രവാസികലളുടെ കോറന്‍റൈന്‍ സംഭന്ധിച്ചുള്ള വിവരങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. ആരോഗ്യത്തെ സംബന്ധിക്കുന്ന ജനങ്ങളുടെ ആശങ്കകളും പോര്‍ടലില്‍ പങ്കുവയ്ക്കാം. സംശയങ്ങള്‍ക്ക് ഉടന്‍ തന്നെ വിദഗ്ധരുടെ മറുപടിയും ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here