വിഷവാതകദുരന്തം; സ്വമേധായ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിശാഖപട്ടണം വിഷവാതകദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍.

ആന്ധ്ര പ്രദേശ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കമ്മീഷന്‍ നോട്ടിസ് അയച്ചു. 4 ആഴ്ചയ്ക്ക് അകം മറുപടി നല്‍കണം. രക്ഷാ പ്രവര്‍ത്തനം, അപകടത്തിലായവരുടെ ചികിത്സ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിജിപിയും മറുപടി നല്‍കണം.

ദുരന്തമുണ്ടായ കമ്പനി നിയമനുസൃതമാണോ എന്നത് സംബന്ധിച്ച് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം മറുപടി നല്‍കണം. മനുഷ്യന്റെ തെറ്റോ അശ്രദ്ധയോ കൊണ്ടാണ് ദുരന്തമുണ്ടായത് എന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എന്നാല്‍ ദുരന്തം ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണ് സൃഷ്ടിച്ചതെന്നും അതിനാല്‍ വിഷയം പരിശോധിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel