‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..’ യുവജന കമ്മീഷന്‍ ക്യാമ്പയിന് മികച്ച പ്രതികരണം

തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീര്‍ക്കുമ്പോള്‍, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ക്ഷണിച്ചു യുവജന കമ്മീഷന്റെ ക്യാമ്പയിന് മികച്ച പ്രതികരണം.

യുവതത്വത്തിന്റെ ആകെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുന്നതിനായാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷ്യം രൂപയിലധികമാണ് ക്യാമ്പയിന്‍ വഴി സ്വരൂപിക്കാന്‍ കഴിഞ്ഞത്.

യുവ എം.എല്‍.എ മാര്‍, അഡ്വ. എ.എം ആരിഫ് എം.പി, ചലച്ചിത്രതാരങ്ങളായ സണ്ണി വെയ്ന്‍, ബിനീഷ് ബാസ്റ്റിന്‍, സംവിധായകന്‍ അരുണ്‍ ഗോപി, ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോബിന്‍ ജസ്റ്റിന്‍, കേരള സന്തോഷ് ട്രോഫി ടീം കാപ്റ്റന്‍ മിഥുന്‍.വി ഉള്‍പെടെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ ‘ങ്ങട് കൊടുക്ക് ബ്രോ..
മ്മടെ കേരളത്തിന്.. ‘ ക്യാമ്പയിന്റെ ഭാഗമായി വന്നിട്ടുണ്ട്.

യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍ തനിക്ക് അവാര്‍ഡിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ തുകയും നല്‍കി ക്യാമ്പയിന്റെ ഭാഗമായി.

ഈ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാ യുവജന സംഘടനയുടേയും സാംസ്‌കാരിക വേദികളുടേയും യുവജനക്ലബ്ലുകളുടേയും നവമാധ്യമകൂട്ടായ്മയുടേയും സഹായം യുവജനകമ്മീഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഒരുമയുടെ സാക്ഷ്യമായി ക്യാമ്പയിന്‍ മാറിയെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News