തമിഴ്‌നാട്ടിലേക്ക് നടന്ന് പോയി മദ്യം വാങ്ങി മലയാളികള്‍; വന്‍തിരക്ക്

തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വന്‍ തിരക്ക്.

കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്. കേരള അതിര്‍ത്തിയില്‍ വാഹനം നിര്‍ത്തി നടന്നു പോയാണ് പലരും മദ്യം വാങ്ങുന്നത്.

ഇന്നു മുതലാണ് തമിഴ്‌നാട്ടില്‍ മദ്യ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ തുറക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കേരളത്തില്‍ നിന്നടക്കം നിരവധി പേര്‍ തമിഴ്‌നാട്ടിലെത്തി മദ്യം വാങ്ങുന്നു. കേരള അതിര്‍ത്തിയായ കന്നുമാമൂടിനടുത്ത് താമരോട്ടുള്ള ഷോപ്പില്‍ കേരളത്തില്‍ നിന്നുമുള്ള ആളുകളാണ് കൂടുതലായും എത്തുന്നത്.

ആധാര്‍ പരിശോധിച്ചാണ് മദ്യം നല്‍കുന്നതെങ്കിലും ഭൂരിപക്ഷം പേരും ബന്ധുക്കളുടേയോ സുഹൃത്തുക്കളേയോ ഉപയോഗിച്ച് മദ്യം വാങ്ങുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിക്കപ്പുറം വാഹനം നിര്‍ത്തിയിട്ട് നടന്നു പോയാണ് പലരും മദ്യം വാങ്ങുന്നത്.

ഇന്നലെ 80 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഷോപ്പില്‍ വന്നത്. ലോക്ക് ഡൗണിനു മുന്‍പുള്ള സ്റ്റോക്കുകളും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഉച്ചയോടെ തന്നെ സ്റ്റോക്ക് തീരാറായ അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here