പ്രവാസികളുമായി അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു; വിമാനത്തിലുള്ളത് 177 യാത്രക്കാര്‍

യാത്രാ വിലക്കിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയെ മലയാളികളുമായി എയര്‍ ഇന്ത്യയുടെ ആദ്യവിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു.

എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 452 പ്രത്യേക വിമാനത്തിലാണ് അബുദാബിയില്‍ നിന്നും പ്രവാസികള്‍ ജന്മനാട്ടിലേക്കെത്തുന്നത്.

ഇന്ന് രാത്രി 9:40 വിമാനം നെടുമ്പാശേരിയിലെത്തും. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസര്‍കോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.

ഇന്നത്തെ രണ്ടാമത്തെ വിമാനം ഉച്ചയ്ക്ക് 1:20 കോഴിക്കോട് നിന്നും പുറപ്പെട്ടു. ഐഎക്‌സ് 344 പ്രത്യേക വിമാനം ദുബായില്‍ നിന്നും യാത്രക്കാരുമായി 10:30 ന് കോഴിക്കോട് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News