‘വോഗ് വാരിയേ‍ഴ്സ്’ സീരീസില്‍ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് സീരിസില്‍ സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടിക്കാട്ടിയാണ് ശൈലജ ടീച്ചറെ സീരീസിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

നിപ്പ വൈറസിന് ശേഷം, പൊതുജനാരോഗ്യമെന്ന ലക്ഷ്യവുമായി കൊറോണ വൈറസുമായുള്ള യുദ്ധത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി മുന്നിട്ട് നില്‍ക്കുന്നുവെന്ന് വോഗ് ലേഖനത്തില്‍ പറയുന്നു.

മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള ലേഖനം.

‘ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെകെ ഷൈലജ നേരിടുന്നത്. അധ്യാപികയായി കരിയര്‍ ആരംഭിച്ച അവര്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

2018ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അവയുടെ നടപ്പാക്കലുമാണ്. ഒരിക്കല്‍ കൂടി അവര്‍ ഒരു മഹാമാരിയില്‍ നിന്ന് കേരളത്തെ കരകയറ്റുകയാണ്’, വോഗ് ലേഖനം പറയുന്നു.

കൊവിഡിനെ പ്രതിരോധിക്കുന്ന കേരളാ മോഡല്‍ പ്രശംസിക്കപ്പെടുന്നുവെന്നും ലേഖനത്തിലുണ്ട്. കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം സമാനതകളില്ലാത്തതാണെന്ന ഐസിഎംആറിന്റെ പ്രതികരണവും ലേഖനത്തിലുണ്ട്.

ചിട്ടയായ സമീപനവും , പൊതുജനങ്ങളുമായുള്ള ആശയവിനിമയവും, ടീം വര്‍ക്കുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചതെന്ന് ഷൈലജ ടീച്ചര്‍ പറഞ്ഞതായും വോഗ് ലേഖനത്തില്‍ പറയുന്നു. കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേരള മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.

ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തുള്ളത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിയ്ക്കായി കേരളം നേരത്തെമുതല്‍ തന്നെ ശ്രദ്ധ നല്‍കിയിരുന്നതായും ലേഖനം വിശദീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News