മരണത്തിനപ്പുറവും അവരുടെ സംഗീതം വിപ്ലവത്തിന് ഊര്‍ജമായിത്തന്നെ തുടരും; തുര്‍ക്കിയില്‍ 323 ദിവസത്തെ നിരാഹാരത്തിന് ശേഷം ഇബ്രാഹിം ഗോക്‌ചെക്കും രക്തസാക്ഷിത്വം വരിച്ചു

തുർക്കിയിൽ ഒരു മാസത്തിനിടയിൽ നിരാഹാരസമരം കിടന്ന് രക്തസാക്ഷികളായവരുടെ എണ്ണം മൂന്നായിരിക്കുന്നു. സഖാവ് ഹെലിൻ ബോളെക്കിനൊപ്പം നിരാഹാരം കിടന്ന ഗിറ്റാറിസ്റ്റും ഗായകനുമായ ഇബ്രാഹിം ഗോക്ചെക്കാണ് 323 ദിവസത്തെ നിരാഹാര സമരത്തിനുശേഷം മരണപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 3ന് ഹെലിൻ ബോളെക്കും ഏപ്രിൽ 27ന് മുസ്തഫ കൊചാക്കുമാണ് രക്തസാക്ഷികളായത്.

വിപ്ലവഗാനങ്ങൾ പാടിക്കൊണ്ടിരുന്ന ഗ്രൂപ്പ് ഫോറം ബാൻ്റിന് 2016 മുതൽ തുർക്കിയിലെ ഭരണകൂടം നിരോധനമേർപ്പെടുത്തുകയുണ്ടായി.

നിരവധി തവണ നിരോധനം പിൻവലിക്കണമെന്ന് സാമൂഹ്യപ്രവർത്തകരും കമ്യൂണിസ്റ്റുകാരും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും എർദോഗാൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇവരെ വേട്ടയാടുന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതേത്തുടർന്ന് നിരോധനം നീക്കണമെന്ന ആവശ്യമുയർത്തിക്കൊണ്ട് ബാൻ്റ് അംഗങ്ങൾ നിരാഹാരമാരംഭിച്ചു. 260ലധികം ദിവസം നിരാഹാരം കിടന്ന ബാൻ്റ് അംഗങ്ങളായ ഹെലിൻ ബോളെക്കിനെയും ഇബ്രാഹിം ഗോക്ചെക്കിനെയും മാർച്ച് 12ന് ഇവർ നിരാഹാരം കിടന്ന സ്ഥലം റെയിഡ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിരാഹാര സമരത്തിൽ നിന്ന് പിന്മാറാൻ ഇവർ ഒരുക്കമായിരുന്നില്ല.

ഏപ്രിൽ 3ന് 288 ദിവസം നീണ്ട സമരത്തിനുശേഷം സഖാവ് ഹെലിൻ ബോളെക്ക് രക്തസാക്ഷിയായി. അന്ന് ഹെലിനെക്കാണാനെത്തിയ ഗോക്ചെക്കിന് നടക്കാനോ സ്വന്തമായി കൈകൾ ഉയർത്താനോ സാധിക്കുന്നുണ്ടായിരുന്നില്ല. ഗ്രൂപ്പ് യോറത്തിൻ്റെ പ്രശസ്തമായ ഗാനം മെയ് 1ന് ഗിറ്റാർ വായിച്ചത് ഗോക്ചെക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News