പ്രവാസികളുമായി രണ്ട് വിമാനങ്ങളും അല്‍പ്പ സമയത്തിനകം ലാന്‍ഡ് ചെയ്യും; കൊച്ചിയിലെത്തുക 181 യാത്രക്കാര്‍; കരിപ്പൂരില്‍ 182 പേര്‍; യാത്രക്കാരിൽ ആർക്കും കൊറോണ ലക്ഷണമില്ല

പ്രവാസികളുമായി അബുദാബി-കൊച്ചി വിമാനും ദുബായ്-കോഴിക്കോട് വിമാനവും അല്‍പ്പ സമയത്തിനകം ലാന്‍ഡ് ചെയ്യും. ഇരു വിമാനങ്ങളിലെയും യാത്രക്കാരിൽ ആർക്കും രോഗലക്ഷണങ്ങളില്ല.

177 യാത്രക്കാരാണ് രണ്ട് വിമാനങ്ങളിലുമുള്ളത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന് കരിപ്പൂരിലുമെത്തും.

മടങ്ങിവരുന്ന പ്രവാസികളെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

ഗർഭിണികൾ, മുതിർന്ന പൗരൻമാർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റീൻ നിശ്ചയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News