ഈ ദുരിതകാലത്തും സമര നാടകവുമായി കോണ്‍ഗ്രസ്

കൊറോണക്കാലത്ത് എന്തുചെയ്യണമെന്നറിയാത്ത കെപിസിസി പ്രസിഡണ്ടിനെയും പ്രതിപക്ഷ നേതാവിനെയും പോലെ തന്നെയാണ് അണികളും.

എന്തു ചെയ്യണം എവിടെ തുടങ്ങണം എന്ന് ഒരു നിശ്ചയവുമില്ല. എന്തിനാണ് സമരം നടത്തുന്നതെന്നുപോലുമറിയാതെ ചില പ്രവർത്തകർ വട്ടം കൂടി നിന്ന് സമരം ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നൊരു കാഴ്ച കാണാം.

കേരളത്തിലെ പ്രതിപക്ഷ ഹാസ്യ സാമ്രാട്ടിന്റെ വികട സരസ്വതി വിലാസം പൊതുപരിപാടി. പങ്കെടുത്തവർ വാടകക്കെടുത്തവർ കൂലിക്കെടുത്തവർ പിന്നെ അണികളും

എന്ത് പ്രഹസമാണ് സജി എന്ന് ആരും ചോദിച്ചു പോകും കൊറോണ കാലത്തെ കോൺഗ്രസുകാരുടെ ചില സമരങ്ങൾ കണ്ടാൽ. കയ്യിൽ മെഴുകുതിരിയും കത്തിച്ചു പിടിച്ചാണ് സമരം

സാമൂഹിക അകലം പാലിക്കാതെ മാസ്ക് ധരിക്കാതെ എന്തിനാണ് സമരം നടത്തുന്നതെന്നുപോലുമറിയാതെ ചില പ്രവർത്തകർ വട്ടം കൂടി നിന്ന് സമരം ചെയ്യുന്നു. വാർഡ് ബൂത്ത് പ്രസിഡൻ്റും, കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ടി.ജെ.മോഹനൻ്റെ നേതൃത്വത്തിലാണ് സമരം. നേതാവ് വിളിക്കുന്ന മുദ്രാവാക്യം അതേപോലെ ഏറ്റുവിളിക്കുന്ന പിന്നണിക്കാർ

കെപിസിസി പ്രസിഡണ്ടിനെ പേര് മറന്നുപോകുന്ന..മണ്ഡലം പ്രസിഡണ്ടിന്റെ പേര് പോലുമറിയാത്ത വാർഡ് ബൂത്ത് പ്രസിഡന്റ. ഈ നാടകം തുടർന്ന് കൊണ്ടേയിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News