മുംബൈ ആർതർ റോഡ് ജയിലിൽ 40 തടവുകാർക്ക് കൊവിഡ്

മുംബൈ സെൻട്രൽ ജയിലിൽ കൊറോണ വൈറസ് രോഗത്തിന് (കോവിഡ് -19) നടത്തിയ പരിശോധനയിലാണ് 40 തടവ് പുള്ളികൾക്ക് രോഗം സ്ഥിരീകരിച്ചത്. മയക്ക് മരുന്ന് കേസിൽ ഈയിടെ അകത്തായ 45 വയസുള്ള തടവുകാരനാണ് അണുബാധ ആദ്യം റിപ്പോർട്ട് ചെയ്തത്.

45 കാരനായ അന്തേവാസിയെ മെയ് രണ്ടിന് പക്ഷാഘാതം ബാധിച്ച് ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30 മുതൽ അദ്ദേഹത്തിന് ഇടയ്ക്കിടെ കടുത്ത പനി ഉണ്ടായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കമുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന 150 പേരെ പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.

ഏപ്രിൽ ആദ്യ വാരം മുതൽ പുതിയ തടവുകാർ ആരും വന്നിട്ടില്ലെങ്കിലും കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവി-2 വൈറസ് ജയിൽ പരിസരത്ത് പ്രവേശിച്ചത് എങ്ങനെയെന്ന് ജയിൽ അധികൃതർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

എന്നിരുന്നാലും ബോംബെ മുനിസിപ്പൽ കോർപ്പറേഷന്റെ ക്ലീനിംഗ് സ്റ്റാഫ്, സാനിറ്റൈസേഷൻ തൊഴിലാളികൾ, അല്ലെങ്കിൽ അവശ്യ സേവനങ്ങൾക്കായി ജയിലിൽ വരുന്നവർ എന്നിവയാണ് ജയിലിൽ വൈറസ് പ്രവേശിക്കാനുള്ള സാധ്യതകളെന്ന് അധികൃതർ അനുമാനിക്കുന്നു.

800 തടവുകാരെ പാർപ്പിക്കാവുന്ന ആർതർ റോഡ് ജയിലിൽ ഇപ്പോൾ 2,700 പേരാണ് തടവിൽ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News