കൊവിഡ് 19നെ പ്രതിരോധിക്കാനാന്‍ മാസ്ക് വിതരണവുമായി തിരുവനന്തപുരം നഗരസഭ

കൊവിഡ് 19നെ പ്രതിരോധിക്കാനാവശ്യമായ മാസ്ക് വിതരണവുമായി തിരുവനന്തപുരം നഗരസഭ. എനിക്കായി നമുക്കായി നമുക്കായി എന്ന മുദ്രാവാക്യവുമായാണ് മാസ്ക്ക് വിതരണവും സംഭരണവും നടത്തുന്നത്. തയ്യലറിയാവുന്ന നഗരവാസികളില്‍ നിന്നാണ് മാസ്ക്കുകള്‍ സംഭരിക്കുന്നത്. പദ്ധതിയുെട ഉദ്ഘാടനം നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിച്ചു.

കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ അളവില്‍ മാസ്ക്കുകള്‍ ആവശ്യമാണ്. തയ്യലറിയാവുന്ന നഗരവാസിക‍‍ളില്‍ നിന്നും മാസ്ക്കുകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണ് തിരുവനന്തപുരം നഗരസഭ.

എനിക്കായി നിനക്കായി നമുക്കായി എന്ന ക്യാമ്പയിനിലൂടെ 5ലക്ഷം മാസ്ക്കുകള്‍ സംഭരിച്ച് വിതരണം ചെയ്യാന്‍ ക‍ഴിയുമെന്നാണ് കരുതുന്നത്. സിനിമ താരം ഇന്ദ്രന്‍സാണ് ബ്രാന്‍ഡ് പദ്ധതിയുടെ അംബാസിഡര്‍.

പൊതുജനങ്ങള്‍ക്കും മാസ്ക്കുകള്‍ തയ്യാറാക്കി നഗര സഭയ്ക്ക് നല്‍കാം. പച്ച,നീല നിറത്തലുള്ള ഇരട്ട ലയര്‍ മാസ്ക്കാണ് നിര്‍മിച്ച് നല്‍കേണ്ടത്.

ഏ‍ഴ് ഇഞ്ച് നീളവും ഏ‍ഴര ഇഞ്ച് വീതിയുമുള്ള മാസ്ക്കുകളാണ് നിര്‍മിച്ച് നല്‍കേണ്ടത്. മാസ്ക്കുകള്‍ നിര്‍മിച്ചു നല്‍കുനതിന് പണം ആവശ്യമുള്ളവര്‍ക്ക് മാസ്ക്ക് ഒന്നിന് 10 രൂപ വരെ നഗരസഭ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News