മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പിയ നാട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പി ഒരു നാട്.കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലാണ് ഒറ്റ ദിവസം കൊണ്ട് ബിരിയാണി വില്പനയിലൂടെ എൺപതിനായിരം രൂപ ദുരിതാശ്വസ നിധിയിലേക്ക് സമാഹരിച്ചത്.

ലോക്ക് ഡോൺ കാലത്ത് ആവശ്യക്കാർക്ക് അന്നമെത്തിക്കാൻ തുടങ്ങിയ കണ്ണൂർ പായം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ വ്യാഴാഴ്ച കേരളത്തിന് മുഴുവൻ വേണ്ടി പ്രവർത്തിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ബിരിയാണി വച്ച് വിളമ്പിയപ്പോൾ സദുദ്ദേശം മനസ്സിലാക്കി നാട് ഒറ്റക്കെട്ടായി ഒപ്പം നിന്നു.ബിരിയാണി വിൽപ്പനയിലൂടെ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകിയത് എൺപതിനായിരം രൂപ.

ബിരിയാണി വേണ്ടവരെ കണ്ടെത്താനുള്ള ചുമതല വാർഡ് മെമ്പർമാരും സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ഏറ്റെടുത്തു.ഒരു ബിരിയാണിക്ക് നൂറു രൂപ വാങ്ങി ഇവർ തന്നെ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകി.ചിലവ് കഴിച്ചുള്ള മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News