ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ആപിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ആരോഗ്യ സേതു മൊബൈല്‍ ആപ് അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ജോണ്‍ ഡാനിയല്‍ ആണ് ഹര്‍ജി നല്‍കിയത്.

ആരോഗ്യ സേതു ആപ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നിയമപരമല്ലെന്നാണ് വാദം.

ആപ് ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന നിര്‍ദ്ദേശം നിയമവിരുദ്ധമാണന്നും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News