പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിന്റെ രണ്ടാം ദിവസമായ ഇന്ന് 9 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എത്തും. അമേരിക്ക, ലണ്ടൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും എത്തി തുടങ്ങും.
മാലി ദ്വീപിൽ നിന്നുള്ള ആദ്യ കപ്പലും ഇന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടും. നാലായിരത്തോളം രൂപ വാങ്ങിയാണ് മാലി ദ്വീപിൽ നിന്നുള്ള പ്രവാസികളെ നാവിക സേന കപ്പലിൽ കൊണ്ട് വരുന്നത്.
അതേസമയം, എയർ ഇന്ത്യ ഇന്ന് ചില ആഭ്യന്തരസർവീസുകളും നടത്തുന്നുണ്ട്. കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് ഇന്ന് രാത്രി 9 മണിക്ക് ഒരു വിമാനമുണ്ട്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9 മണിക്ക് മറ്റൊരു വിമാനവും സർവീസ് നടത്തും. വിദേശത്ത് നിന്ന് എത്തുന്നവരുടെ തുടർ യാത്രയ്ക്ക് വേണ്ടിയാണ് പ്രാഥമികമായും ഈ സർവീസ് നടത്തുന്നത്.
നൂറ്റിഎൺപതോളം യാത്രക്കാരുമായി ബഹ്‌റൈനിൽ നിന്നുള്ള വിമാനം രാത്രി 11.30നാണ് കൊച്ചിയിൽ എ ത്തുക. റിയാദ്–കരിപ്പൂർ പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. ബംഗ്ലാദേശിലെ ധാക്കയിൽനിന്ന് ഡൽഹിക്ക് ഒരു വിമാനമുണ്ട്. സിംഗപ്പുരിൽനിന്ന് അഹമ്മദാബാദിലേക്കാണ് മറ്റൊന്ന്.
Get real time update about this post categories directly on your device, subscribe now.