രഞ്ജൻ ഗൊഗോയിക്ക് എതിരെ വിമർശനവുമായി ജസ്റ്റിസ് ദീപക് ഗുപ്ത

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയിക്ക് എതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ദീപക് ഗുപ്ത. രഞ്ജൻ ഗഗോയ്ക്ക് ലഭിച്ചത് പോലെ തനിക്ക് ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിൽ അത് ഒരിക്കലും സ്വീകരിക്കില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദീപക് ഗുപ്‌ത പറഞ്ഞു.

ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനുമിടയിൽ ഒരു പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന ഗഗോയിയുടെ വാദം ദീപക് ഗുപ്‌ത തള്ളി. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ എന്നും ഒരു പാലമുണ്ട്. അത് ചീഫ് ജസ്റ്റിസ് ആണെന്ന് ദീപക് ഗുപ്‌ത ഓർമ്മിപ്പിച്ചു. രഞ്ജൻ ഗഗോയ്ക്ക് എതിരായ ലൈംഗിക പീഡനാരോപണ കേസ് അദ്ദേഹം തന്നെ കേട്ടത്തിലും ദീപക് ഗുപ്‌ത അതൃപ്തി പ്രകടമാക്കി. അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചത് അനാവശ്യമായിപ്പോയി.

ആ സംഭവത്തിന് ശേഷം സുപ്രീംകോടതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ട നിലയിലായില്ല എന്നും ദീപക് ഗുപ്‌ത ഒരു അഭിമുഖത്തിൽ പറഞ്ഞു. 3 വർഷത്തിലേറെ സുപ്രീംകോടതി ജഡ്‌ജി സ്ഥാനത്ത് സേവനം നടത്തിയ ജസ്റ്റിസ് ദീപക് ഗുപ്‌ത ബുധനാഴ്ചയാണ് വിരമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News