ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം; ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

തൃശൂരില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോകഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയതിന് 5 പേര്‍അറസ്റ്റില്‍. നൂറിനടുത്ത് ആളുകളാണ് പാരായണത്തില്‍ പങ്കെടുത്തത്.

എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തി ക്ഷ്രേത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. എരുമപ്പെട്ടി പൊലീസ് കേസെടുത്തു. ലോക്ഡൗണ്‍ കുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരില്‍ ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രനും ഉള്‍പ്പെടുന്നു. ക്ഷേത്രത്തില്‍ സ്ഥിരമായി ആളുകള്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News