
സാമൂഹ്യ മാധ്യമങ്ങളാകെ നിറയുന്ന കൊവിഡും ലോക്ഡൗണും പ്രമേയമാക്കിയുള്ള നിരവധി ഹ്രസ്വ ചിത്രങ്ങൾക്കിടയില്‍ വ്യത്യസ്തമാവുകയാണ് ജയിക്കാനായി ജനിച്ചവന്‍ എന്ന ഹ്രസ്വ ചിത്രം.
പ്രവാസികൾക്കായി സമർപ്പിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഗ്നേഷ് സി കെ ആണ്.
പൂർണമായും മൊബൈലിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
വിനോദ് കോവൂർ, മജീഷ്യൻ ഗോപിനാഥ് മുതുകാട് (സന്ദേശം) എന്നിവരാണ് സന്ദേശ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.’ആശങ്കയില്ലാതെ, ആശയങ്ങളിലൂടെ നമ്മുക്ക് ഒരു പുതിയ ലോകം സൃഷ്ടിക്കാം’ എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here