വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍; പരസ്യമായ രഹസ്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സര്‍വ്വകലാശാലയില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിച്ച് സൂക്ഷിക്കുന്ന സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി വിദ്യാര്‍ത്ഥിനി.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി കൂടിയായ വിദ്യാര്‍ത്ഥിനിയാണ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കുന്ന സംഘത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അയൂബ്രൗസര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു പെണ്‍കുട്ടിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സര്‍വ്വകലാശാലയിലെ തന്നെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ പക്കല്‍ തന്റേതടക്കമുള്ള പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളുണ്ടെന്നും ഇയാളുടെ സുഹൃത്തുക്കളും ഈ ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

‘എസ്’ എന്നാണ് ഈ പൂര്‍വ്വവിദ്യാര്‍ത്ഥിയെ പെണ്‍കുട്ടി പരിചയപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോ അയച്ചുകൊടുക്കുമ്പോള്‍ അത് ഡിലീറ്റ് ചെയ്യുമെന്നോ സ്വകാര്യമായി സൂക്ഷിക്കുമെന്നോ ആണ് കരുതിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇയാളുമായുള്ള ബന്ധം രണ്ടു വര്‍ഷം മുന്‍പ് താന്‍ അവസാനിപ്പിച്ചതായും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇത്തരത്തില്‍ ഒരു ഗൂഗിള്‍ ഡ്രൈവ് ഉള്ള കാര്യം ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ പരസ്യമായ രഹസ്യമാണെന്നാണ് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സമാനമായ അനുഭവം ഒരു സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.

ഇവരോട് സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി തന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞത്. പെണ്‍കുട്ടി വെളിപ്പെടുത്തല്‍ വിവാദമായതോടെ സമാന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി വിദ്യാര്‍ത്ഥിനികളും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News