സൗദിയില്‍ കൊവിഡ് നിയമ ലംഘനങ്ങള്‍ക്ക് ഇനി വന്‍പിഴ

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചില്‍ കൂടുതല്‍ പേരുടെ ഒത്തുചേരലുകള്‍ സൗദി നിരോധിച്ചു.

കുടുംബ സംഗമം, വിവാഹ പാര്‍ട്ടികള്‍, അനുശോചനം, പാര്‍ട്ടികള്‍, സെമിനാര്‍ തുടങ്ങിയവക്കെല്ലാം ഇത് ബാധകമാണ്. ഇതിനു വരുദ്ധമായ എല്ലാ ഒത്തുചേരലുകളും ശിക്ഷാര്‍ഹമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയായിരിക്കും ഇതില്‍ വിവിധ കുറ്റങ്ങള്‍ക്ക് പിഴ. നിശ്ചിത ആളുകളെക്കാള്‍ കൂടുതല്‍ പേര്‍ വാണിജ്യ സ്ഥാപനത്തിനുള്ളിലുണ്ടായാല്‍ ഒരോ വ്യക്തിക്കും 5,000 റിയാലാണ് പിഴ.

ആളുകളുടെ എണ്ണമനുസരിച്ച് തുക വര്‍ധിക്കും. സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയന്ത്രണങ്ങള്‍ നടപ്പാക്കാനും പുതുതായി പൊലിസ് യൂണിറ്റ് രൂപീകരിച്ചതായും മന്ത്രാലയം അറിയിച്ചു.ഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News