
പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങി എത്തുന്നതോടെ നിരവധി കുടുംബങ്ങളുടെ ആശങ്കകള്‍ ഇന്ന് സന്തോഷത്തിന് വഴിമാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി എത്തുന്നത്.
അബുദബിയില്‍ നിന്ന് മടങ്ങിയെത്തിയ ആദ്യ സംഘത്തിലുണ്ടായിരുന്ന പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിനിയുടെ കുടുംബത്തിന്റെ വാക്കുകളാണ് ഈ കേട്ടത്. ഇവര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തുന്ന പ്രവാസി കുടുംബങ്ങളുടെയും ഒരു പ്രതിനിധി മാത്രം.
രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഇവരുടെ വരവിന് കാലതാമസം നേരിട്ടിരുന്നത്. എന്നാലിപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഓരോ പ്രവാസിയുടെ മടങ്ങിവരവ് സാധ്യമായത്.
ഗര്‍ഭിണികളും കുട്ടികളും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട രീതികളെക്കുറിച്ചും കുടുംബാംഗങ്ങള്‍ക്ക് ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വിദേശത്ത് നിന്ന് രണ്ട് വിമാനങ്ങളിലായി സംസ്ഥാനത്തേയ്ക്ക് ആദ്യം എത്തിയ സംഘത്തില്‍ 358 പേരാണ് ഉണ്ടായിരുന്നത്. അബുദബി -കൊച്ചി വിമാനത്തില്‍ 181 പേരും ദുബായില്‍ നിന്ന് കരിപ്പൂരിലേക്കെത്തിയ സംഘത്തില്‍ 177 പേരും ഇതിലുള്‍പ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here