ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ 5 കോടി: ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

ഹിന്ദു ഐക്യവേദി സെക്രട്ടറി ആര്‍ വി ബാബു, ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് നാഗേഷ് എന്നിവരടക്കം സമര്‍പ്പിച്ച ആറ് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഷാജി പി ചാലി, എം ആര്‍.അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

5 കോടി രൂപ നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായും ഈ തീരുമാനം കൈക്കൊള്ളാന്‍ ഭരണ സമിതിക്ക് നിയമാനുസൃതം അധികാരമുണ്ടന്നും ദേവസ്വം സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ടി കെ വിപിന്‍ദാസ് ബോധിപ്പിച്ചു.

പ്രളയത്തിന്റെ ഘട്ടത്തിലും സമാനമായ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെതിരായ കേസുകളില്‍ ഹൈക്കോടതി പ്രതികൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലന്നും ഫുള്‍ ബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുകയാണന്നും അദ്ദേഹം വിശദികരിച്ചു.

സംഭാവന നല്‍കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിവിഷന്‍ ബഞ്ച് പിന്നിട് പരിഗണിക്കാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News